---
title: "ജൻ ഔഷധിയുടെ ബോർഡ് മാറ്റാൻ കാട്ടിയ തിടുക്കം; പിറവം നഗരസഭയ്ക്ക് കിട്ടിയത് മുട്ടൻ പണി"
english_title: "Haste to change Jan Aushadhi's board;  Piravam Municipal Corporation got Muttan Pani"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152900/Haste to change Jan Aushadhi's board;  Piravam Municipal Corporation got Muttan Pani"
published_at: "2023-10-12T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652785f7bf74d_1697088142783.jpg"
keywords: []
---

# ജൻ ഔഷധിയുടെ ബോർഡ് മാറ്റാൻ കാട്ടിയ തിടുക്കം; പിറവം നഗരസഭയ്ക്ക് കിട്ടിയത് മുട്ടൻ പണി

> **Lead Summary:** പിറവം..... ജൻ ഔഷധിയുടെ ബോർഡ് മാറ്റാൻ കാട്ടിയ തിടുക്കം; പിറവം നഗരസഭയ്ക്ക് കിട്ടിയത് മുട്ടൻ പണി. പിറവം ടൗണിൽ ഇംഗ്ലീഷ് മരുന്നുക്കൾ വില കുറച്ച് നല്ക്കുന്ന ജൻ ഔഷധിയുടെ വിതരണന കേന്ദ്രം വന്നപ്പോൾ മുതൽ അത് പൂട്ടിക്കുവാനുള്ള ശ്രമം മറ്റ് വ്യാപാരിക്കൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു നഗരസഭ ഇടപ്പെട്ട് ബോർഡ് അഴിപ്പിച്ച സംഭവം.

## Article Content

പിറവം..... ജൻ ഔഷധിയുടെ ബോർഡ് മാറ്റാൻ കാട്ടിയ തിടുക്കം; പിറവം നഗരസഭയ്ക്ക് കിട്ടിയത് മുട്ടൻ പണി. പിറവം ടൗണിൽ ഇംഗ്ലീഷ് മരുന്നുക്കൾ വില കുറച്ച് നല്ക്കുന്ന ജൻ ഔഷധിയുടെ വിതരണന കേന്ദ്രം വന്നപ്പോൾ മുതൽ അത് പൂട്ടിക്കുവാനുള്ള ശ്രമം മറ്റ് വ്യാപാരിക്കൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു നഗരസഭ ഇടപ്പെട്ട് ബോർഡ് അഴിപ്പിച്ച സംഭവം.

ഈ നടപടി തന്റെ കടയ്ക്ക് മാത്രമായി ചുരുങ്ങിയത് തിരിച്ചറിഞ്ഞ ജൻ ഔഷധിയുടെ ഉടമ റിട്ടേർഡ് മേജർ ആർ രാജേഷ് ഹൈക്കോടത്തിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. പരാതി പരിഹരിക്കപ്പെട്ടില്ലെക്കിൽ വീണ്ടും കോടതിയെ സമീപിക്കും. പിറവം ടൗണിലെ 90% കൈയേറ്റവും ഒഴിപ്പിക്കൽ കീറാമുട്ടിയായിരിക്കയാണ്. പല വ്യാപാരികളും ഭരണ, പ്രതിപക്ഷ കക്ഷികളുടെ ഇഷ്ടക്കാരാണ്. പക്ഷെ കൃത്യമായി നടപടിയെടുത്തില്ലായെന്ന് പരാതി വന്നാൽ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചേക്കും. കാലങ്ങളായി പുറമ്പോക്ക് ഭൂമി നികത്തിയും , റോഡിലേയ്ക്ക് ഇറക്കി വെച്ചുമായിരുന്നു പല വ്യാപാരികളും കച്ചവടം നടത്തിയിരുന്നത്. ടൗണിന്റെ ഒത്ത നടുക്ക് പോലും വ്യാപക കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടും നടപടി ഇല്ലായിരു വെന്ന് നാട്ടുക്കാർ പറഞ്ഞു. ഇതാണ് കോടതി വിധിയിലൂടെ നടപ്പിൽ വരുത്തേണ്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152900/Haste to change Jan Aushadhi's board;  Piravam Municipal Corporation got Muttan Pani)